പത്തനംതിട്ട - ജനപക്ഷം നേതാവും മുന്‍ എം.എല്‍ എ യുമായ പി.സി.ജോര്‍ജ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത തെളിഞ്ഞു.ഇതിനു മുന്നോടിയായി ജന പക്ഷം പാര്‍ട്ടി ബി.ജെ.പിയില്‍ ലയിക്കും.കെ.സുരേന്ദ്രന്റെ യാത്ര മധ്യതിരുവിതാംകൂറില്‍ എത്തുമ്പോള്‍ സ്ഥാനാര്‍ഥിചിത്രം തെളിയുമെന്നാണ് ലഭിക്കുന്ന സൂചന.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, റാന്നി, കോന്നി, അടൂര്‍, ആറന്‍മുള, തിരുവല്ല നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം.
കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ആന്റോ ആന്റണിക്കു തന്നെയായിരുന്നു ജയം. ആന്റോ ആന്റണി 380927 വോട്ടു നേടി വിജയിച്ചപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വീണാ ജോര്‍ജിന് 336684 വോട്ട് ലഭിച്ചു.
297396 വോട്ടാണ് ബി ജെ പി സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന് ലഭിച്ചത്.
യു .ഡി എഫിന് 37.08 ശതമാനവും ഇടതുമുന്നണിക്ക് 32.77 ശതമാനവും വോട്ട് ലഭിച്ചു.ബി.ജെപിക്ക് 28.95 ശതമാനം വോട്ടും ലഭിച്ചു.ഈ ഉയര്‍ന്ന ശതമാനം ബി.ജെ.പിവോട്ടില്‍ മുറുകെ പിടിച്ച് മുന്നേറാനാണ് പി.സി.ജോര്‍ജ് ബി.ജെ.പി സ്ഥാനാര്‍ഥിയാവുന്നത്. അതിനുള്ള അണിയറ നീക്കങ്ങളാണ് പി.സി.ജോര്‍ജ് ക്യാമ്പും ബി.ജെ പി നേത്യത്വവും നടത്തുന്നത്.