Sorry, you need to enable JavaScript to visit this website.

പിണങ്ങിക്കഴിയുന്ന ഭാര്യയുടെ മൂക്കിന് ഭര്‍ത്താവ് വെട്ടി, വരലുകള്‍ക്കും വെട്ടേറ്റു, ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം- പോത്തന്‍കോട് പിണങ്ങിക്കഴിയുന്ന ഭാര്യയുടെ മൂക്കിന് ഭര്‍ത്താവ് വെട്ടി. കല്ലൂര്‍ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭര്‍ത്താവ് അനില്‍കുമാര്‍ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനില്‍കുമാര്‍ ഒളിവില്‍ പോയി. അനില്‍കുമാറുമായി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ബന്ധുവിന്റെ വീട്ടില്‍ വെച്ച് ഒരു പ്രകോപനവും ഇല്ലാതെയാണ് അനില്‍കുമാര്‍ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും.  സുധയുടെ കൈവിരലുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പോത്തന്‍കോട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.

 

Latest News