റിയാദ്- വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ആക്രമിച്ച സംഭവത്തിൽ റിയാദിൽ ഒരാളെ പോലീസ് പിടികൂടി. ട്രാൻസ്‌പോർട്ടേഷൻ ആന്റ് ഡെലിവറി സർവീസ് വഴി തന്റെ വാഹനത്തിൽ ലിഫ്റ്റ് നൽകിയാണ് ഇയാൾ യുവതിയെ ശല്യപ്പെടുത്തിയതെന്ന് റിയാദ് മേഖല പോലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്തു നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.