റിയാദ്- സൂപ്പര്‍ കപ്പ് ഫുട്ബോളിന്‍റെ ആദ്യ പകുതിയില്‍ റിയാദിന്റെ ആകാശത്ത് സൗദി അറേബ്യൻ ക്ലബ്ബായ ഹിലാലിന്റെ വിജയക്കല തെളിഞ്ഞു. ലോക ഫുട്‌ബോളിലെ ഇതിഹാസ താരം അർജന്റീനയുടെ ലിയണൽ മെസിയുടെ ക്ലബ്ബായ അമേരിക്കയിലെ ഇന്റർമിയാമിയെ, ആദ്യപകുതി പിന്നിടുമ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഹിലാൽ തകർത്തു. മത്സരത്തിന്റെ പത്താം മിനിറ്റിൽ അലക്‌സാണ്ടർ മിത്രോവിച് ആദ്യ ഗോൾ നേടി. മൂന്നു മിനിറ്റിനുള്ളിൽ അബ്ദുല്ല അഹമദാൻ രണ്ടാം ഗോളും.
മുപ്പത്തിനാലാമത്തെ മിനിറ്റിൽ ലൂയീസ് സോറസ് മിയാമിക്ക് വേണ്ടി വല ചലിപ്പിച്ചു. എന്നാൽ പത്തു മിനിറ്റിനകം മിഷേൽ വീണ്ടും ഇന്റർമിയാമിക്ക് വേണ്ടി ഗോൾ നേടി. റിയാദിലെ സ്വന്തം ഗ്രൗണ്ടിൽ മികവാർന്ന പ്രകടനമാണ് ആദ്യ പകുതിയിൽ ഹിലാൽ പുറത്തെടുത്തത്.