മലപ്പുറം- കേരളത്തില്‍ പ്രളയക്കെടുതിക്ക് കാരണമായത് ഡാമുകള്‍ തുറക്കാന്‍ വൈകിയതാണെന്ന് ദല്‍ഹി മെട്രോ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. കാലാവസ്ഥാ പ്രവചനത്തില്‍ വീഴ്ചയുണ്ടായി. ഡാമുകളില്‍ വെള്ളം സംഭരിച്ചു നിര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. നേരത്തെ തുറന്നു വിടാമായിരുന്നു. പ്രളയത്തിനു ഒരു കാരണം കാലാവസ്ഥാ പ്രവചനത്തിലെ അപാകതകളാണന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി നേരിടാന്‍ ഇന്ത്യ വിദേശ സഹായം സ്വീകരിക്കേണ്ടതില്ല. 12,000 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഇന്ത്യ വിദേശ സഹായം വാങ്ങുന്നത് അഭിമാനകരമല്ലെന്നും അദ്ദേഹം പറഞ്ഞു.