ജിദ്ദ - 43 വര്‍ഷമായി ഷറഫിയ്യയില്‍ ടാക്‌സി ഡ്രൈവറായി ജോലിചെയ്യുന്ന വണ്ടൂര്‍ സ്വദേശി അബ്ദുറഹിമാന്‍ കുട്ടശേരി പ്രവാസത്തിന് വിട നല്‍കി നാടണയുന്നു. കഴിഞ്ഞ ദിവസം ഷറഫിയ്യ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ സുഹൃത്തുക്കളായ ടാക്‌സി ഡ്രൈവര്‍മാരടക്കമുള്ളവര്‍ ഹൃദ്യമായ യാത്രയപ്പ് നല്‍കി.
ഹസ്സന്‍ബായി പാലക്കാട് അധ്യക്ഷത വഹിച്ചു. നാട്ടിലെ ശീലം പോലെ രാവിലെ എന്നും ചായകുടിക്കും മുമ്പ് പത്രവായന പതിവാക്കിയിരുന്ന അബ്ദുറഹിമാന്‍, ടാക്‌സി മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കിടയില്‍ വിവിധ അറിവുകള്‍ പകര്‍ന്നു നല്‍കിയ നല്ലൊരു വ്യക്തിയും ഉപദേശകനുമായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജാഫറലി പാലക്കോട് യാത്രയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യവേ പറഞ്ഞു.
മെഹബൂബ് നിലമ്പൂര്‍ ഷാളണിയിച്ചു. ഷാജി മലപ്പൂറം, അബ്ദുറഹിമാന്‍ വേങ്ങര (ഒ.ഐ.സി.സി ജിദ്ദമലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി), സുനീര്‍ വണ്ടൂര്‍ (എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി ചെയര്‍മാന്‍), ഷമീം കൊണ്ടോട്ടി (ഏഷ്യന്‍ ടൈംസ്), അല്‍ഫാരിസ് മുത്തു പൂക്കോട്ടുംപാടം, ഇബ്രാഹിം പെരിന്തല്‍മണ്ണ, ശബീര്‍ കുരിക്കള്‍ മഞ്ചേരി, ഹംസ കരിങ്ങല്ലത്താണി, ജലീല്‍ എടവണ്ണ, സക്കിര്‍ വണ്ടൂര്‍, അബ്ദുല്‍ ഹമീദ് പട്ടാമ്പി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റഫീഖ് മഞ്ചേരി സ്വാഗതവും സജജാദ് മുത്തേടം നന്ദിയും പറഞ്ഞു.