Sorry, you need to enable JavaScript to visit this website.

കെ.റെയിൽ പോലെയല്ല, ഏകസിവിൽ കോഡ് വരും കേട്ടോയെന്ന് സുരേഷ് ഗോപി

കണ്ണൂർ-കെ റെയിൽ വരുമെന്ന് പറയുന്നത് പോലെയല്ല, രാജ്യത്ത് ഏകസിവിൽ കോഡ് വരിക തന്നെ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി.  ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ കണ്ണൂർ ജില്ലയിലെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഏകസിവിൽ കോഡ് വന്നാൽ പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 
 
കോൺഗ്രസിൽ ജനകീയരായ നേതാക്കൾക്ക് അധികകാലം നിൽക്കാനാവില്ല. കോൺഗ്രസിന് മൂല്യശോഷണമാണ്. പലരും ഇനിയും മോഡിക്കൊപ്പം വരും.  കേരള പദയാത്രയ്ക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ട്. കേരള പദയാത്രയിൽ വലിയ പ്രതീക്ഷ ജനങ്ങൾക്കുണ്ട്. മോഡ സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണി പറയുന്ന യാത്രയാണിത്. കേരളത്തിലെ ഭരണാധികാരികൾ നാടിനെ തകർക്കുകയാണ്. ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. ആർക്കെതിരെയും കേസെടുക്കുന്ന സർക്കാരാണിത്.  സുരേഷ് ഗോപി പറഞ്ഞു.
മോഡി ഭാരതത്തിന് വേണ്ടി, ലോകത്തിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ലോകം നോക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന സർക്കാരാണിത്. തുല്യതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണിത്. സ്ത്രീ സമത്വം നടപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഒരു എം.എൽ.എ പോലും ഇല്ലാത്ത കേരളത്തിൽ മാത്രം കോടികളാണ് എൻ.ഡി.എ സർക്കാർ അനുവദിച്ചത്. പിഎം കിസാൻ പദ്ധതി പ്രകാരം കർഷകരുടെ അക്കൗണ്ടിൽ ഏതാണ്ട് 37,000 കോടി രൂപ കേന്ദ്രം നൽകിയെന്നും സുരേഷ് ഗോപി പറഞ്ഞു.
 

Latest News