ദോഹ- ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ( അംബാസഡറോടൊപ്പമുള്ള പ്രതിമാസ യോഗം ) ഫെബ്രുവരി ഒന്നിന് വ്യാഴാഴ്ച നടക്കും.
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ മൂന്ന് മണി വരെ രജിസ്ട്രേഷനായിരിക്കും. മൂന്നു മണി മുതല്‍ അഞ്ച് മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവർക്ക് [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം.
ബന്ദി ഇടപാടിന് ഉപാധികള്‍ ആവര്‍ത്തിച്ച് ഹമാസ്; യുദ്ധം പൂര്‍ണമായി നിര്‍ത്തണം
പരസ്ത്രീബന്ധം; അനിമല്‍ സ്ട്രീമിംഗ് അവസാനിപ്പിക്കണമെന്ന് ആവശ്യം