മദീന-സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീര്‍ഥാടക മദീനയില്‍ നിര്യാതയായി.
പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി എളിയപ്പാട്ട പരേതനായ അലവിയുടെ ഭാര്യ കൂടമംഗലം ബീവിക്കുട്ടി (77)യാണ് നിര്യാതയായത്. വിശുദ്ധ ഉംറ നിര്‍വ്വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിനെത്തിയതായിരുന്നു. ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു വെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ സമയത്ത് മക്കള്‍ കൂടെയായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബഖീഅയില്‍ ഖബറടക്കും.നിയമസഹായങ്ങള്‍ക്കായി
മദീന കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് കോര്‍ഡിനേറ്റര്‍ ഷെഫീഖ് മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ട്.
മക്കള്‍: ആസിയ,ഹംസ, നഫീസ, സുഹറ,ഖദീജ