തിരുവനന്തപുരം - ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ നിയമസഭയില്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം. ചോദ്യോത്തര വേളയിലാണ് പ്രതിഷേധം അരങ്ങേറിയത്. നന്ദിപ്രമേയ ചര്‍ച്ചയ്ക്കാണ് ഇന്ന് നിയമസഭയില്‍ തുടക്കമായിരിക്കുന്നത്. നയപ്രഖ്യാപനത്തില്‍ ഒന്നര മിനുട്ട് സമയം മാത്രം നിയമസഭയിലെത്തുകയും നയം പറയാന്‍ മടിക്കുകയും ചെയ്ത ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണപക്ഷം. അതേ സമയം, മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയന്റെ എക്‌സാലോജിക്ക് കമ്പനിയുടേതടക്കമുള്ള വിവാദ വിഷയങ്ങള്‍ ഉന്നയിച്ച് ഭരണപക്ഷത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.