Sorry, you need to enable JavaScript to visit this website.

പ്രളയനാശം: ലോകബാങ്ക് സഹായം തേടും

തിരുവനന്തപുരം- പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്ക് സഹായം തേടാന്‍ ഒരുങ്ങുന്നു. ലോക ബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികള്‍ കുറഞ്ഞ പലിശയില്‍ കേരളത്തിന് വായ്പ നല്‍കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ധനവകുപ്പ് ഉടന്‍ ആരംഭിക്കും. പുനര്‍നിര്‍മാണത്തിന് വലിയ തോതില്‍ പണം ആവശ്യമായതിനാല്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.

അതിനിടെ ദുരന്തം മറികടക്കാന്‍ കൂടുതല്‍ സഹായം വേണമെന്ന് കേരളം ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനും ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് അധിയയും നാളെ കേരളത്തിലെത്തും. പ്രളയം നേരിടാനായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 600 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്.
 

Latest News