Sorry, you need to enable JavaScript to visit this website.

ദുബായിലും ഷാര്‍ജയിലും കനത്ത മഴ, ഇനി തണുപ്പിന്റെ ദിനങ്ങള്‍

അബുദാബി- ഞായറാഴ്ച രാവിലെ ദുബായിലും ഷാര്‍ജയിലും പെയ്ത കനത്ത മഴയോടെ യു.എ.ഇയില്‍ ഇനി തണുപ്പുള്ള ദിവസങ്ങള്‍. അടുത്ത രണ്ട് ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
കിഴക്കന്‍ ഭാഗത്തുനിന്നുള്ള ന്യൂനമര്‍ദ്ദമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണമായത്. ഇത് ഞായറാഴ്ച രാവിലെയും മഴക്ക് കാരണമായി.
ജുമൈറ, ദുബായിലെ എക്‌സ്‌പോ സിറ്റി പ്രദേശങ്ങള്‍ ഉള്‍പ്പെടെ ദുബായുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ (എന്‍സിഎം) ഡോക്ടര്‍ അഹമ്മദ് ഹബീബ് വിശദീകരിച്ചു. 'ഇന്ന് (ജനുവരി 28) മുതല്‍, വടക്ക് നിന്ന് വരുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ പ്രഭാവം താപനിലയില്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ ഇടയാക്കും. ഇത് രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പ്രത്യേകിച്ചും അനുഭവപ്പെടും. തീരപ്രദേശങ്ങളില്‍ ഏകദേശം 24-26 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ഉള്‍ഭാഗങ്ങളില്‍ പരമാവധി താപനില 25-28 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

 

 

Latest News