Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അധ്യാപകൻ ഒളിവിൽ  

(ബാലുശ്ശേരി) കോഴിക്കോട് - ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്‌സോ കേസെടുത്തതായി കോഴിക്കോട് പെരുവണ്ണാമൂഴി പോലീസ് അറിയിച്ചു.
  പെൺകുട്ടി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് വിദ്യാർത്ഥിനി പീഡന വിവരം പങ്കുവെച്ചത്. 
 ഡോക്ടർ ഈ വിവരം പൊലീസിനെയും ചൈൽഡ് ഹെൽപ്പ് ലൈനെയും  അറിയിക്കുകയായിരുന്നു. ശേഷം ഇരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു. അധ്യാപകൻ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
 

Latest News