നാദാപുരം- അവധിക്ക് വീട്ടിലെത്തിയ പ്രവാസി മണിക്കൂറുകള്‍ക്കകം കുഴഞ്ഞുവീണു മരിച്ചു. വളയത്തെ വരയാല്‍ മുക്കിലെ കല്ലില്‍ അബ്ദുല്ല(65)യാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. ദുബായില്‍ നിന്ന് പുലര്‍ച്ചെയാണ് വീട്ടിലെത്തിയത്. ഏറെ വൈകാതെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. ഭാര്യ: മാമി. മക്കള്‍: മഹമൂദ്, റയീസ് (ഖത്തര്‍), നൗഫല്‍ (ദുബായ്), സുഹൈല്‍, ശമീന. മരുമക്കള്‍: കണ്ണിപ്പൊയില്‍ മുഹമ്മദ് (കാര്‍ത്തികപ്പള്ളി അബുദാബി), ബുഷറ, ശമീന. കല്ലില്‍ അഹമ്മത് ഹാജിയുടേയും പരേതയായ ഖദീജയുടേയും മകനാണ്. സഹോദരങ്ങള്‍: സൂപ്പി ഹാജി, അബൂബക്കര്‍ (ഇരുവരും ദുബായ്), കുട്ട്യാലി, മറിയം.