ന്യൂഡല്‍ഹി- സി. ആര്‍. പി. എഫ് സംരക്ഷണമേര്‍പ്പെടുത്തിയ ഗവര്‍ണറെ കണക്കിന് പരിഹസിച്ച് കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ. വി. തോമസ്. തക്കാളിപ്പെട്ടിക്ക് ഗോദ്‌റെജ് പൂട്ടെന്ന് പറയുന്നതു പോലെയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അവസ്ഥയെന്നായിരുന്നു പ്രൊഫ. കെ. വി. തോമസിന്റെ പരിഹാസം.
സ്വന്തം പദവി എന്താണെന്നു പോലും മറന്ന് പെരുവഴിയില്‍ നാടകം കളിച്ച ഗവര്‍ണറെ പൂട്ടിയിടുകയാണ് കേന്ദ്ര സേനയുടെ സുരക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹത്തിന് പിടികിട്ടിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും കെ. വി. തോമസ് പറഞ്ഞു. കരിങ്കൊടി കണ്ടാല്‍ റോഡിലിറങ്ങുന്ന ഗവര്‍ണര്‍ക്ക് ഇനിയങ്ങനെ ചെയ്യണമെങ്കില്‍ സി. ആര്‍. പി. എഫിനോട് ചോദിക്കേണ്ടി വരും. അവര്‍ സമ്മതിക്കുകയുമില്ല. അതായത് ഒരൊന്നാന്തരം ഗോദ്‌റെജ് പൂട്ടാണ് അദ്ദേഹം ചോദിച്ചു വാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്. അതനുസരിച്ച് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരേ പ്രകോപനവുമായി പാഞ്ഞു ചെന്നത് ഗവര്‍ണറാണെന്ന് വീഡിയോ കണ്ടാല്‍ മനസിലാകുമെന്നും കെ. വി. തോമസ് പറഞ്ഞു.
ഒഴിവാക്കിയ നടിയെ തന്നെ ബോളിവുഡ് താരം വീണ്ടും വിവാഹം ചെയ്യുന്നു
അധികൃതര്‍ ഉണരുമ്പോഴേക്കും ഗായികയുടെ നഗ്നചിത്രങ്ങള്‍ ലക്ഷങ്ങളിലെത്തി, ഭയാനകം
ഭരണഘടന മാന്യമായി നല്‍കിയിട്ടുള്ള അധികാരം മാനിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ഗവര്‍ണര്‍ സ്വയം രാജിവച്ചു പോകുന്നതാണ് നല്ലതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഭരണഘടന ഗവര്‍ണര്‍ പദവിക്ക് വലിയ മഹത്വവും പ്രാധാന്യവുമാണ് നല്‍കുന്നത്. മന്ത്രിസഭയുടെയും സര്‍ക്കാറിന്റേയുംനിര്‍ദേശമനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കാമെങ്കിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മറക്കരുതെന്നും കെ. വി തോമസ് ഓര്‍മിപ്പിച്ചു. ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ എവിടെ നിന്നെങ്കിലും മത്സരിക്കാം. അങ്ങനെയൊരു സീറ്റിനു വേണ്ടിയാണോ ഈ നാടകമെന്ന് ജനങ്ങള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കളിയാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ കാഴ്ചപ്പാടുകള്‍ ജനങ്ങളെ അറിയിക്കേണ്ട നയപ്രഖ്യാപന പ്രസംഗം മിനിറ്റുകള്‍ കൊണ്ട് അവസാനിപ്പിച്ചത് ഭരണഘടനയോടുള്ള അവഹേളനമാണ്. ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുകയും ജനം തെരഞ്ഞെടുത്ത സര്‍ക്കാറിനേയും മുഖ്യമന്ത്രിയെയും അവഹേളിക്കുന്നതും പദവിക്ക് ചേര്‍ന്ന പ്രവൃത്തിയല്ല. റോഡിലിറങ്ങി തനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരേ പാഞ്ഞടുക്കുന്നതും റോഡരികില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിക്കുന്നതും അന്തസിന് ചേര്‍ന്ന പ്രവൃത്തിയല്ലെന്നും കെ. വി. തോമസ് വിശദീകരിച്ചു.