റിയാദ് ടാക്കീസ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

റിയാദ്- റിയാദിലെ കലാ സാംസ്‌കാരിക സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 75 ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എക്‌സിറ്റ് 18 ലെ ഇസ്തിറാഹയില്‍ പ്രസിഡന്റ് ശഫീഖ് പാറയില്‍ ദേശിയ  പതാക ഉയര്‍ത്തി ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ദേശീയ ഗാനാലാപനവും സാംസ്‌കാരിക ചടങ്ങും കേക്ക് മുറിക്കലും മധുരവിതരണവുമുണ്ടായി. കോഡിനേറ്റര്‍ ഷൈജു പച്ച ആമുഖ പ്രസംഗം നടത്തി. പ്രസിഡണ്ട് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു.  സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. 


സെക്രട്ടറി  ഹരി കായംകുളം  സ്വാഗതം പറഞ്ഞു. ഉപദേശകസമിതി അംഗം ഡൊമിനിക് സാവിയോ, വൈസ്  പ്രസിഡണ്ട് ഷമീര്‍ കല്ലിങ്കല്‍, ജോയിന്റ് സെക്രട്ടറി വരുണ്‍ കണ്ണൂര്‍,  പി ആര്‍ ഒ റിജോഷ് കടലുണ്ടി, ഷഹാന ശഫീഖ്, സജീര്‍ സമദ്, ഉമ്മര്‍ അലി, നിസാര്‍ പള്ളികശേരി, സിജോ മാവേലിക്കര, സജി ചെറിയാന്‍, രതീഷ് നാരായണന്‍, ഗോപന്‍ കൊല്ലം, ഷിജു റഷീദ് എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ അനസ് വള്ളികുന്നം  നന്ദി പറഞ്ഞു.


അന്‍വര്‍ യൂനുസ്, എല്‍ദോ വയനാട്, സോണി ജോസഫ്, ജോസ് കടമ്പനാട്, ഫൈസല്‍ തമ്പാന്‍, വിജയന്‍ കായംകുളം, റജീസ് ചൊക്ലി, ഷംസു തൃക്കരിപ്പൂര്‍, ബാബു കണ്ണോത്ത്, ജംഷീര്‍ കാലിക്കറ്റ്, സലിം പുളിക്കല്‍, നസീര്‍ അല്‍ഹൈര്‍, എം ഡി റാഫി, ടിനു, അനന്ദന്‍ സാബു, റിസ്വാന്‍, ശരത്, സെയ്തലി, സുദര്‍ശന കുമാര്‍, അലന്‍ ജോര്‍ജ്, ജോജു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News