ദമാം- കോഴിക്കോട് മുല്ലാന്റകത്ത് പുതിയ പുരയിൽ ഫർവീൻ ഹസൻ (33) നാട്ടിൽ ചികിത്സക്കിടെ മരണമടഞ്ഞു. ദമാം ഇറാം ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഓറിയോൺഡ്ജ് വിഭാഗത്തിൽ ഐ ടി എന്‍ജി നീയർ ആയ ഇദ്ദേഹം സീനിയർ ഡെവലപ്പർ , കോ - ആർക്കിടെക്ട് എന്നീ തസ്തികകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. അഞ്ചു മാസം മുൻപാണ് അസുഖബാധയെ തുടർന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയത്. ആശുപത്രിയിൽ ചികിൽസ തുടരവെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ സിദ്ര, മകൻ ഫൈസാൻ. മയ്യിത്തു കോഴിക്കോട് കണ്ണമ്പറത്ത് ഖബർസ്ഥാനിൽ മറവു ചെയ്തു.