Sorry, you need to enable JavaScript to visit this website.

ഹജ്ജ് യാത്രക്കാരോടുള്ള വിവേചനം; സർക്കാർ അടിയന്തരമായി ഇടപെടണം

- കരിപ്പൂരിലെ ഹജ്ജ് തീർത്ഥാടകരോടുള്ള വിവേചനം അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് മലപ്പുറം ജില്ലാ വികസന സമിതി യോഗം

മലപ്പുറം - കേരളത്തിലെ മൂന്ന് ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളിൽ ഒന്നായ കരിപ്പൂരിൽനിന്നുള്ള ഹജ്ജ് തീർത്ഥാടകരോടുള്ള എയർ ഇന്ത്യയുടെ വിവേചനത്തിനെതിരേ പ്രതിഷേധം ഉയരുന്നു. മറ്റു എയർപോർട്ടികൾക്കൊന്നും ബാധകമല്ലാത്ത വൻ ടിക്കറ്റ് നിരക്ക് കരിപ്പൂർ വഴിയുള്ള യാത്രക്കാരിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് മലപ്പുറം ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.

വായിക്കുക....
കരിപ്പൂരിലെ ഹജ്ജ് യാത്രക്കാരോട് എന്തിനീ കൊടും വിവേചനം? കരിപ്പൂരിൽനിന്ന് ഈടാക്കുന്നത് ഇരട്ടിയിലേറെ തുക!

ന്യൂനപക്ഷത്തിൽനിന്ന് സർക്കാറിൽ ആരുമില്ല; മണിപ്പൂരിലേത് കേരളത്തിലും സംഭവിക്കാമെന്ന് കേന്ദ്രമന്ത്രിയുടെ ഭർത്താവ്

  വിമാനക്കമ്പനിയുടെ തീരുമാനം പിൻവലിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തുനിന്നു ഹജ്ജിനു പോകുന്നവരിൽ എഴുപത് ശതമാനവും കരിപ്പൂർ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നതെന്നിരിക്കെ, ഇവിടെ നിന്നുള്ള തീർത്ഥാടകരോട് മറ്റു വിമാനത്താവളങ്ങളിൽനിന്നു വ്യത്യസ്തമായി ഇരട്ടിയിലധികം തുക ഈടാക്കാനാണ് എയർ ഇന്ത്യ അടക്കമുള്ള കമ്പനികൾ തീരുമാനിച്ചിട്ടുള്ളത്. ഹജ്ജ് യാത്രികർക്ക് വൻ സാമ്പത്തിക ചെലവ് വരുന്നതിനൊപ്പം കരിപ്പൂരിനെ യാത്രക്കാർ കൈയൊഴിയുന്നതിനും ഇത് കാരണമാകുമെന്നും പ്രമേയം അവതരിപ്പിച്ച ടി.വി ഇബ്രാഹിം എം.എൽ.എ ചൂണ്ടിക്കാട്ടി. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പ്രമേയത്തെ പിന്താങ്ങി.
 കണ്ണൂരിൽനിന്ന് 89,000 രൂപയും നെടുമ്പാശ്ശേരിയിൽനിന്ന് 86,000 രൂപയും ഹജ്ജ് യാത്രയ്ക്കുള്ള വിമാന ചാർജായി ഈടാക്കുമ്പോൾ കരിപ്പൂരിൽനിന്ന്  165000 രൂപയാണ് ഈടാക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും അടിയന്തരമായി തിരുത്തണമെന്നുമാണ് ആവശ്യം.

വായിക്കുക....

റിയാസ് കൂട്ടായ്മ രൂപീകരണ സംഗമം ഇന്ന് താമരശ്ശേരിയിൽ

ന്യൂനപക്ഷത്തിൽനിന്ന് സർക്കാറിൽ ആരുമില്ല; മണിപ്പൂരിലേത് കേരളത്തിലും സംഭവിക്കാമെന്ന് കേന്ദ്രമന്ത്രിയുടെ ഭർത്താവ്

Latest News