മലപ്പുറം-അവധിയില്‍ നാട്ടിലെത്തിയ പ്രവാസി ചികിത്സയ്ക്കിടെ മരിച്ചു.കോഡൂര്‍ ചോലക്കലിലെ പരേതനായ ചെള്ളിസൂപ്പന്‍ ആലി ഹാജി എന്ന കുഞ്ഞാപ്പയുടെ മകന്‍ അബ്ദുല്‍ റസാഖ് ആണ് തിരുവനന്തപുരം ആര്‍. സി. സി യില്‍ വെച്ച് മരിച്ചത്.47 വയസായിരുന്നു. ചികിത്സക്കായി ജിദ്ദയില്‍ നിന്ന് നാട്ടില്‍ വന്നതായിരുന്നു.ഭാര്യ :തറയില്‍ റുബീന ഉമ്മത്തൂര്‍.മക്കള്‍ :മുഹമ്മദ് അദ്‌നാന്‍ (ബി.ടെക് വിദ്യാര്‍ത്ഥി),മുഹമ്മദ് അജ്‌സല്‍,( പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), നൂഹ ഫാത്തിമ (മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ),ഫൈഹ ഫാത്തിമ (എല്‍കെജി)
ഇന്ന് ഉച്ചക്ക് 12 മണിക്ക് കോങ്കയംജുമാ മസ്ജിദില്‍ മയ്യിത്ത് നിസ്‌ക്കാരവും ശേഷം ഖബറടക്കവും നടക്കും.