അബുദാബി- സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബോളിവുഡ് ആക്ഷന്‍ത്രില്ലര്‍ 'ഫൈറ്റര്‍' ജനുവരി 27 ശനിയാഴ്ച യു.എ.ഇയില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ യു.എ.ഇയിലെ ഒരു തിയറ്ററിലും സിനിമ പ്രദര്‍ശിപ്പിച്ചില്ല.
ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിച്ച ചിത്രം യു.എ.ഇ ഒഴികെ ഗള്‍ഫിലുടനീളം നിരോധിക്കപ്പെടുമെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരത്തെ പ്രസ്താവിച്ചിരുന്നു അവിടെ അത് PG15 റേറ്റിംഗില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ യു.എ.ഇയിലെ അധികൃതരും ചിത്രം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വോക്‌സ്, റീല്‍ സിനിമാസ് എന്നിവയുടെ കസ്റ്റമര്‍ കെയര്‍ ഏജന്റുമാര്‍ സ്ഥിരീകരിച്ചു.
'ചിത്രം ദുബായ് അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു, എല്ലാ സിനിമാ തീയറ്ററുകളിലും പേര് നീക്കിയിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല,' റീല്‍ സിനിമാസ് കസ്റ്റമര്‍ കെയര്‍ ഏജന്റ് പറഞ്ഞു.
യുഎഇയിലെ ചിത്രത്തിന്റെ വിതരണക്കാരായ ഹോം സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റും എക്‌സില്‍ ഒരു പ്രസ്താവന നടത്തി. 'ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിച്ച ഫൈറ്ററിന്റെ റിലീസ് നിലവില്‍ യു.എ.ഇയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ലഭ്യമായാല്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഞങ്ങള്‍ പങ്കിടും.'
ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ച് നേരത്തെ തീരുമാനിച്ചിരുന്ന പ്രദര്‍ശന സമയം കാണാന്‍ സാധിക്കുമെങ്കിലും യു.എ.ഇയിലെ സിനിമാശാലകളുടെ വെബ്‌സൈറ്റുകളില്‍ ചിത്രത്തെക്കുറിച്ച വിവരങ്ങളൊന്നുമില്ല.
യു.എ.ഇ നാഷണല്‍ മീഡിയ കൗണ്‍സില്‍ ആണ് രാജ്യത്തെ സിനിമകളുടെ ഔദ്യോഗിക നിയന്ത്രണ അതോറിറ്റി. സിനിമ പ്രദര്‍ശിപ്പിക്കാത്തതിനെകുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ അംഗങ്ങളെ ചുറ്റിപ്പറ്റിയുള്ള യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 'ഫൈറ്റര്‍'.
വിവാഹമോചനം പലതും പഠിപ്പിച്ചു; ഗുല്‍ഷനും കല്ലിറോയിയും വീണ്ടും പ്രണയത്തില്‍