Sorry, you need to enable JavaScript to visit this website.

ഈജാറില്‍ അടക്കുന്ന വാടക അഞ്ചു ദിവസത്തിനകം ഉടമക്ക് ലഭിക്കും

ജിദ്ദ- ഈജാര്‍ പ്ലാറ്റ്‌ഫോം വഴി താമസക്കാരന്‍ അടക്കുന്ന വാടക അഞ്ച് പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ കെട്ടിടം ഉടമയുടെ അക്കൗണ്ടിലെത്തിച്ചേരുമെന്ന് ഈജാര്‍ പ്ലാറ്റ്‌ഫോം അറിയിച്ചു.
നിരവധി ദിവസങ്ങളായിട്ടും വാടകയിനത്തില്‍ എത്തേണ്ട പണം തങ്ങള്‍ക്ക് കിട്ടിയില്ലെന്ന കെട്ടിട ഉടമകളുടെ പരാതി ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് ഈജാര്‍ പ്ലാറ്റ്‌ഫോം ഈ വിശദീകരണം നല്‍കിയത്. വാടകക്കാര്‍ പണം അടച്ചതായി തങ്ങള്‍ ഉറപ്പുവരുത്തിയിരുന്നുവെന്നും കെട്ടിടം ഉടമകള്‍ പറഞ്ഞു.
താമസക്കാര്‍ ഈജാര്‍ വഴി പണം അടച്ചുകഴിഞ്ഞാലുടന്‍ ആ വിവരം അറിയിക്കുന്ന ഒരു സന്ദേശം തങ്ങളുടെ രജിസ്റ്റേഡ് മൊബൈല്‍ ഫോണുകളില്‍ കിട്ടിയാല്‍ നന്നായിരിക്കുമെന്നും ഉടമകള്‍ സൂചിപ്പിച്ചു. അതുപോലെ പണം ട്രാന്‍സ്ഫര്‍ ചെയ്തു കഴിഞ്ഞാലുടനെയും മെസേജ് കിട്ടണം. ഇരുവിഭാഗങ്ങളുടേയും അവകാശങ്ങള്‍ ഉറപ്പുവരുത്തും വിധത്തില്‍ പേയ്‌മെന്റ് സംവിധാനം ക്രമീകരിച്ചതിന് ഈജാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും അവര്‍ പറഞ്ഞു.


വിവാഹമോചനം പലതും പഠിപ്പിച്ചു; ഗുല്‍ഷനും കല്ലിറോയിയും വീണ്ടും പ്രണയത്തില്‍


 

Latest News