റിയാദ്- സൗദിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ സന്തോഷ ദിനമാണ്. ജനുവരിയിലെ ശമ്പളത്തോടൊപ്പം വാര്‍ഷിക ബോണസും ഞായറാഴ്ച അക്കൗണ്ടിലെത്തുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
എല്ലാ കലണ്ടര്‍ വര്‍ഷവും ജനുവരിയിലാണ് വാര്‍ഷിക ബോണസ് ജീവനക്കാര്‍ക്ക് നല്‍കുക. 27 ാം തീയതിയാണ് സാധാരണ ശമ്പളം എത്തുക. എന്നാല്‍ അത് വെള്ളിയാഴ്ചയാണെങ്കില്‍ ഒരു ദിവസം മുമ്പെ എത്തും. 27 ഇംഗ്ലീഷ് കലണ്ടറനുസരിച്ച് ശനിയാഴചയാണ് വരുന്നതെങ്കില്‍ തൊട്ടടുത്ത ദിവസമാണ് ശമ്പളം അക്കൗണ്ടുകളിലെത്തുക.
ജോലിയുടെ ഗ്രേഡ്, റാങ്ക്, പദവി അനുസരിച്ച് ഓരോ ജീവനക്കാര്‍ക്കും വ്യത്യസ്ത തുകയാണ് ബോണസായി ലഭിക്കുക.
വിവാഹമോചനം പലതും പഠിപ്പിച്ചു; ഗുല്‍ഷനും കല്ലിറോയിയും വീണ്ടും പ്രണയത്തില്‍