Sorry, you need to enable JavaScript to visit this website.

ഉംറക്കിടെ ചിത്രമെടുക്കുന്നവർക്ക് താക്കീതുമായി മന്ത്രാലയം

മക്ക- ഉംറ കർമ്മം നിർവഹിക്കുന്നതിനിടെ ഫോട്ടോ എടുക്കുന്നവർക്കുള്ള കർശന താക്കീത് ഹജ് ആന്റ് ഉംറ വകുപ്പ് ആവർത്തിച്ചു. ആരാധനാ കർമ്മങ്ങൾക്കിടെ ചിത്രമെടുക്കരുതെന്നും ആരാധന കർമ്മങ്ങളിൽ സജീവമാകാൻ ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. മറ്റുള്ളവരുടെ ചിത്രമെടുക്കുന്നതിന് മുമ്പ് അവരുടെ അനുമതി വാങ്ങണം. മറ്റുള്ളവരുടെ ആരാധനക്കും കർമ്മങ്ങളുടെ സുഗമമായ മുന്നോട്ടുപോക്കിനും തടസ്സം സൃഷ്ടിക്കരുതെന്നും ഹജ് ഉംറ മന്ത്രാലയു ആവശ്യപ്പെട്ടു.
 

Latest News