Sorry, you need to enable JavaScript to visit this website.

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽനിന്ന് മൊബൈൽ ഫോണുകൾ പിടികൂടി

കണ്ണൂർ- സെൻട്രൽ ജയിലിൽ അധികൃതർ നടത്തിയ പരിശോധനയിൽ തടവുകാർ ഒളിപ്പിച്ച രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഒന്നാം ബ്ലോക്കിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ റെഡ്മി കമ്പനിയുടെ രണ്ട് മൊബൈൽ ഫോണുകളാണ് കണ്ടെത്തിയത്. 
ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

 

വയോധിക ദമ്പതിമാർക്ക് മർദനം: പോലീസ് കേസെടുത്തു

മഞ്ചേരി- കാരാപറമ്പിൽ വയോധികരായ ദമ്പതിമാർക്കു നേരെ ബന്ധുവിന്റെ ക്രൂരമർദനം. മലയത്ത് വീട്ടിൽ ഉണ്ണി മുഹമ്മദ് (65), ഭാര്യ ഖദീജ (58) എന്നിവർക്കാണ് മർദനമേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. വസ്തുവുമായി ബന്ധപ്പെട്ട് ദമ്പതിമാരും ബന്ധുവും തമ്മിൽ നേരത്തെ മുതൽ പ്രശ്നമുണ്ടായിരുന്നു. സ്ഥലത്ത് മണ്ണുമാന്തി യന്ത്രവുമായി എത്തി പ്രവൃത്തി നടക്കവേ ഉണ്ണി മുഹമ്മദ് തടയാൻ ശ്രമിച്ചതോടെയാണ് ബന്ധു ആക്രമിച്ചത്. ഓട്ടിസം ബാധിതനായ മകനും മർദനമേറ്റതായി ഇവർ പറഞ്ഞു.
മുഹമ്മദിന്റെ കൈകൾക്കും തലക്കും മുതുകിനും പരിക്കേറ്റു. ഖദീജക്ക് തലക്ക് പരിക്കുണ്ട്. ബന്ധു യൂസുഫും മകനും ചേർന്നാണ് ആക്രമിച്ചതെന്നും മുളകു പൊടിയെറിഞ്ഞ ശേഷമായിരുന്നു മർദനമെന്നും ഉണ്ണി മുഹമ്മദ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. മരുമകളാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ആദ്യം മഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ഇവർ ചികിത്സ തേടി. സംഭവത്തിൽ മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉണ്ണി മുഹമ്മദും കുടുംബവും തങ്ങളെ മർദിച്ചെന്ന് യൂസുഫും ആരോപിച്ചു.
 

 

 

Latest News