കൊച്ചി- നിര്‍മ്മാണപരമായ ന്യൂനതയുള്ള സില്‍ക്ക് വിവാഹ സാരി മാറ്റി നല്കാന് വിസമ്മതിച്ച വസ്ത്രാലയം 75,040 വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്.
വ്യാപാരിയുടെ സേവനത്തില്‍ അപര്യാപ്തതയും അധാര്‍മ്മികമായ കച്ചവട രീതിയും ഉണ്ടെന്ന് കമ്മീഷന് പ്രസിണ്ടന്റ് ഡി. ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്, ടി. എന്‍ ശ്രീവിദ്യ എന്നിവര്‍ ചേര്‍ന്ന ബഞ്ച് വ്യക്തമാക്കി.
ചങ്ങനാശ്ശേരി സ്വദേശി പ്രൊഫസര്‍ സാറതോമസ് മകളുടെ വിവാഹത്തിനാണ് കൊച്ചിയിലെ കല്യാണ്‍ സില്‍ക്കില്‍ നിന്നും 2018 ജനുവരി 12ന് മുപ്പതിനായിരത്തി നാല്പതു രൂപ നല്കി സില്‍ക്ക് സാരി വാങ്ങിയത്. വിവാഹം നടക്കാതിരുന്ന സാഹചര്യത്തില്‍ സാരി ഉപയോഗിച്ചിരുന്നില്ല. 2019 ജനുവരി 23ന് പരാതിക്കാരി സാരി പരിശോധിച്ചപ്പോള്‍ കറുത്ത പാടുകള്‍ കണ്ടു. വ്യാപാരിയെ സമീപിച്ചപ്പോള്‍ സാരി മാറ്റി നല്‍കാമെന്ന് ആദ്യം ഉറപ്പുനല്‍കി നല്‍കിയെങ്കിലും പിന്നീട് വാക്കു പാലിച്ചില്ല. സാരി നിര്‍മ്മിച്ചതിലെ ന്യൂനത മൂലമാണ് ഇത് സംഭവിച്ചതെന്നും നഷ്ടപരിഹാരവും സാരിയുടെ വിലയും നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
പരാതിക്കാരിയല്ല പകരം അവരുടെ മകളാണ് യഥാര്‍ഥത്തില്‍ സാരി വാങ്ങിയതെന്നും ബോധിപ്പിച്ചെങ്കിലും സാരിക്ക് നിര്‍മ്മാണ ന്യൂനതയല്ലെന്നും കാറ്റു
കടക്കാത്ത പെട്ടിയില്‍ ദീര്‍ഘകാലം സാരി സൂക്ഷിച്ചതും മൂലമാണ് ഇത് സംഭവിച്ചതെന്നും ഇത്തരത്തില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കിയതായി വ്യാപാരി ബോധിപ്പിച്ചു.
'സാരി എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എതിര്‍കക്ഷി ഉപഭോക്താവിന് നല്‍കിയതായി കാണുന്നില്ലെന്ന് കമ്മീഷന് ഉത്തരവില്‍ വ്യക്തമാക്കി.
ഉത്പന്നത്തെ കുറിച്ച് വ്യക്തമായ അറിവ് ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണെന്നും പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്നതോടെ ഉപഭോക്താവ് ജാഗ്രത പാലിക്കണമെന്ന പരമ്പരാഗതമായ തത്വത്തിന് പകരം വില്പ്പനക്കാരന് ജാഗ്രത പാലിക്കണമെന്നത് നിലവില്‍ വന്നുവെന്നും കമ്മീഷന് ഉത്തരവില്‍ വ്യക്തമാക്കി.
സാരിയുടെ വിലയും 25,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം എതിര്‍കക്ഷി പരാതിക്കാരിക്ക് നല്‍കണമെന്ന് കോടതി ഉത്തരവ് നല്കി.
പരാതിക്കാരിക്ക് വേണ്ടി അഡ്വ. ജോര്‍ജ് ചെറിയാന് ഹാജരായി.