കൊച്ചി- കേരളത്തെ പറ്റി മോശമായി പ്രതികരിച്ചുവെന്ന ആരോപണം തെറ്റാണെന്ന് റിപ്പബ്ലിക് ടി.വി വാർത്താഅവതാരകൻ അർണബ് ഗോസാമി പറഞ്ഞതായി രാഹുൽ ഈശ്വർ.
ഇന്നും വളരെ വിശദമായി അർണാബ് ഗോസ്വാമിയോട് സംസാരിച്ചുവെന്നും ചില മലയാളികൾ അദ്ദേഹത്തെ തെറ്റിദ്ധരിച്ചതിൽ അദ്ദേഹത്തിന് അതിയായ വിഷമം ഉണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു. കേരളത്തെയും ഇന്ത്യയെയും തമ്മിൽ തല്ലിക്കാൻ ശ്രമിക്കുന്ന സംഘത്തിനെതിരെയാണ് താൻ സംസാരിച്ചതെന്ന് അർണബ് ഗോസാമി തന്നോട് പറഞ്ഞതായി രാഹുൽ ഈശ്വർ പറയുന്നു. കേരളത്തിലെ എല്ലാവർക്കും വേണ്ടിയുള്ള ഫണ്ടാണ് യു.എ.ഇ ഓഫർ ചെയ്തത്. കിട്ടിയ അവസരം മുതലാക്കി കേരള വേഴ്‌സസ് ഇന്ത്യ നരേറ്റീവുണ്ടാക്കി അക്രമിക്കുന്നവരെ പറ്റിയാണ് അദ്ദേഹം പറഞ്ഞത്. അർണബ് ഗോസാമിയോട് വ്യക്തിപരമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ അഭ്യർത്ഥന അംഗീകരിച്ചാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനോടുള്ള ദേഷ്യം തീർക്കാനുള്ള സമയമല്ല ഇത്. അദ്ദേഹത്തോട് പലപ്പോഴും എതിർത്ത് സംസാരിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിലും ജെല്ലിക്കെട്ട് പ്രശ്‌നത്തിലുമെല്ലാം അദ്ദേഹത്തോട് എതിർപ്പുണ്ടെന്നും എന്നാൽ ഇത് കള്ളം പറയാൻ അവസരമുണ്ടാക്കരുത്. കേരളത്തെയും മലയാളികളെയും പറ്റി അദ്ദേഹത്തിന് ഒരു മോശം അഭിപ്രായമില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.