കാസര്‍കോട്-തനിമ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ഫലസ്തീന്‍ ചലച്ചിത്രമേള സംഘടിപ്പിച്ചു. അധിനിവേശത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും ജീവിതാനുഭവങ്ങള്‍ പറയുന്ന അമീന്‍ നെയ്ഫയുടെ റ്റു ഹന്‍ഡ്രഡ് മീറ്റേഴ്‌സും, ദാരിന്‍ സലിം സംവിധാനം ചെയ്ത ഫര്‍ഹയും ഫെസ്റ്റിവലില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.
ഫലസ്തീന്‍ ജീവിതത്തിന്റെ കാഠിന്യം വിവരിക്കുന്നവയാണ് രണ്ട് സിനിമയും. ഫെസ്റ്റിവല്‍ സയറക്റ്റര്‍ സുബിന്‍ ജോസ് സിനിമകളെപ്പറ്റി സംസാരിച്ചു.
ക്യൂറേറ്റര്‍ അബുതായി ഫെസ്റ്റിവലിന് ആമുഖം അവതരിപ്പിച്ചു. ഡോ. സത്താര്‍ ചര്‍ച്ചയില്‍ മോഡറേറ്ററായി.
ചലച്ചിത്രമേളയുടെ കോ ഓര്‍ഡിനേഷന്‍ അശ്‌റഫ് അലി ചേരങ്കൈ നിര്‍വ്വഹിച്ചു.
കാമത്ത് ഹോസ്പ്പിറ്റലിനടുത്തുള്ള ഡയലോഗ് സെന്ററിലായിരുന്നു ഫലസ്തീന്‍ ചലച്ചിത്രമേള.
തനിമ കലാസാഹിത്യവേദിയുടെ 'വാക്കുകള്‍ പൂക്കുന്ന കാലം ' എന്ന മാസാന്തര പരിപാടിയിലെ ഒന്‍പതാമത്തെ പ്രോഗ്രാമാണിത്. ഓരോ മാസത്തിലും വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുന്ന കാസര്‍കോട് തനിമ കലാസാഹിത്യ വേദി ഏറെ പ്രശംസ നേടിയിട്ടുണ്ട്.
ചീപ്പെസ്റ്റ് ഫെയറില്‍ ചതിക്കുഴികളുണ്ട്; പ്രവാസികള്‍ വിമാന ടിക്കറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം
ആത്മ സുഹൃത്ത് തിരിച്ചെത്തിയ സന്തോഷം, ഓര്‍മകള്‍ പങ്കുവെച്ച് മുന്‍പ്രവാസി