എഴുന്നള്ളത്തിന് ആനയെ നിര്‍ത്തുന്നത് നാട്ടുകാര്‍ക്ക് തര്‍ക്കവും തല്ലുമായി

തൃശൂര്‍- ക്ഷേത്രോത്സവത്തില്‍ എഴുന്നള്ളത്തിന് ആനയെ നിര്‍ത്തുന്നതിനെ കുറിച്ച് തര്‍ക്കം അടിയില്‍ കലാശിച്ചു. കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തിലാണ് ആനയെചൊല്ലി നാട്ടുകാര്‍ തമ്മിലടിയായത്. 

എഴുന്നള്ളിപ്പ് സമയത്ത് ക്ഷേത്രത്തിലെ തന്നെ ആനയെ നിര്‍ത്തിയിരുന്നു. ഇതിനിടയില്‍ തെച്ചിക്കോട്ട് രാമചന്ദ്രനെയും ചിറയ്ക്കല്‍ കാളിദാസനേയും നിര്‍ത്തിയതോടെ തര്‍ക്കം തുടങ്ങുകയായിരുന്നു. സംഗതി സംഘര്‍ഷമാകുമെന്ന് ബോധ്യമായതോടെ തെച്ചിക്കോട്ട് കാവുകാര്‍ ആനയുമായി മടങ്ങി. എന്നാല്‍ സംഘര്‍ഷം രാഷ്ട്രീയ തലത്തിലേക്കെത്തുമെന്ന ഘട്ടത്തിയപ്പോഴേക്കും പോലീസും ക്ഷേത്രം ഭാരവാഹികളും ഇടപെട്ട് പരിഹാരമുണ്ടാക്കി.

Latest News