Sorry, you need to enable JavaScript to visit this website.

ഒരു മീറ്റർ ഭൂമിക്ക് വെറും നാലു ഹലല, സൗദിയിൽ നടന്ന കച്ചവടം

ഹായിൽ- ഒരു മീറ്റർ ഭൂമി നാലു ഹലലക്ക് വിറ്റു. സൗദിയിലെ ഹായിലിലാണ് സംഭവം. ഏകദേശം രണ്ടു ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഭൂപ്രദേശമാണ് ഒരു മീറ്ററിന് നാലു ഹലല എന്ന രീതിയിൽ വിറ്റത്. റിയൽ എസ്റ്റേറ്റ് സ്റ്റോക്ക് എക്‌സേഞ്ച് ഡാറ്റയിലാണ് ഇക്കാര്യമുള്ളത്. ഹായിൽ നഗരത്തിന് 175 കിലോമീറ്റർ കിഴക്ക് അൽ ഖുവൈർഅൽഅജ്ഫർ എന്ന സ്ഥലത്താണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്.

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റ സൂചിപ്പിക്കുന്നത് അനുസരിച്ച് ആഴ്ചയിലെ ആദ്യ അഞ്ച് ദിവസങ്ങളിൽ 40 ലധികം കച്ചവടങ്ങളാണ് നടന്നത്. ഇതിന് ഏകദേശം 9 ദശലക്ഷം റിയാലിൽ അധികമാണ് മൂല്യം. ആഴ്ചയിൽ വിറ്റ റിയൽ എസ്‌റ്റേറ്റിന്റെ ശരാശരി വില ചതുരശ്ര മീറ്ററിന് 4 റിയാൽ ആയിരുന്നു. ഏറ്റവും ഉയർന്ന വില മീറ്ററിന് 4,285 റിയാലായിരുന്നു.


വിവാഹമോചനം പലതും പഠിപ്പിച്ചു; ഗുല്‍ഷനും കല്ലിറോയിയും വീണ്ടും പ്രണയത്തില്‍


 

Latest News