Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ തൊഴില്‍; രാജാവിന്റെ പേരില്‍ വ്യാജ പരസ്യം

സൗദി അറേബ്യയിലെ ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ തൊഴിലവസരങ്ങള്‍ നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപനം നടത്തിയെന്ന തരത്തില്‍ ഓണ്‍ലൈനില്‍ വ്യാജ പരസ്യം.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് സല്‍മാന്‍ രാജാവ്  കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ സമ്മാനിക്കുന്ന ഫോട്ടോ സഹിതമാണ് ഫേസ്ബുക്കില്‍ ഫഹദ് സ്റ്റോര്‍ ഡോട് കോം എന്ന പേരില്‍ പരസ്യം പ്രത്യക്ഷപ്പെട്ടത്.

http://malayalamnewsdaily.com/sites/default/files/2018/08/27/ministryoflabor.png

നിശ്ചിത തുക ഈടാക്കി വിവിധ മേഖലകളും ഭാഷകളും വേര്‍തിരിച്ച് ഫേസ്ബുക്ക് നല്‍കുന്ന സ്‌പോണ്‍സേഡ് പരസ്യമാണിത്. ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇന്ത്യാ ഗവണ്‍മെന്റുമായി ഏകോപനുണ്ടാക്കിയാണ് സല്‍മാന്‍ രാജാവ് പുതിയ തീരുമാനം പ്രഖ്യാപിച്ചതെന്ന് പരസ്യത്തില്‍ പറയുന്നു. പ്രതിമാസം പതിനായിരം റിയാല്‍ വരെ ശമ്പളം ലഭിക്കുന്ന ഓണ്‍ലൈന്‍ തൊഴിലിന് രജിസ്്റ്റര്‍ ചെയ്യാന്‍ 72 മണിക്കൂര്‍ മാത്രമേ ബാക്കിയുള്ളൂ എന്നും പരസ്യത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള ലിങ്ക് പാനല്‍ സ്റ്റേഷന്‍ റിക്രൂട്ട്‌മെന്റ് പേജിലാണ് എത്തിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് റിസര്‍ച്ചിന് ഉപയോഗിക്കുന്ന കമ്പനിയാണ് പാനല്‍ സ്റ്റേഷന്‍. നിശ്ചിത എണ്ണം സര്‍വേകളില്‍ പങ്കെടുത്ത് ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയാല്‍ പേപാല്‍ അക്കൗണ്ടിലെക്ക് റിയാല്‍ ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സര്‍വേയില്‍ പങ്കെടുക്കുന്നതിനെയാണ് ഓണ്‍ലൈന്‍ ജോബായി വിശേഷിപ്പിക്കുന്നത്. മിനിസ്റ്ററി ഓഫ് ലേബര്‍- മിനിസ്റ്ററി ഓഫ് ലേബര്‍ ആന്റ് സോഷ്യല്‍ ഡെവലപ്‌മെന്റ് എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് ലൈക്ക് പേജും ഉള്‍പ്പെടുത്തിയാണ് ആളുകളെ ആകര്‍ഷിക്കാനുളള തട്ടിപ്പ്.

 

 

Latest News