കൽപറ്റ- മിസ്റ്റർ കേരള സബ് ജൂനിയർ, ജൂനിയർ ആൻഡ് മിസ്റ്റർ വയനാട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച പുൽപള്ളി എസ്.എൻ.ഡി.പി യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഹാളിൽ നടത്തും. കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും സംസ്ഥാന, ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളുടെയും അംഗീകാരത്തോടെ ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കേരള, ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ, പുൽപള്ളി എംപവർ ഫിറ്റ്‌നെസ് സ്റ്റുഡിയോ എന്നിവ സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
മിസ്റ്റർ കേരള സബ് ജൂനിയർ, ജൂനിയർ ചാമ്പ്യൻഷിപ്പിൽ 300 ഓളവും മിസ്റ്റർ വയനാട് ചാമ്പ്യൻഷിപ്പിൽ 200 ഓളവും താരങ്ങൾ പങ്കെടുക്കുമെന്ന് ബി.ബി.എ.കെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാബു ഹനാൻ, സംസ്ഥാന മീഡിയ കോ ഓർഡിനേറ്റർ എം.ഡി.റാഫെൽ, ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് ആലഞ്ചേരി, സെക്രട്ടറി വി.പി.ഷിനോജ്, ഓർഗനൈസർ ജോർജ് വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മിസ്റ്റർ കേരള സബ് ജൂനിയർ, ജൂനിയർ ചാമ്പ്യൻഷിപ്പ് രാവിലെ ഒമ്പതിന് ആരംഭിക്കും. ഉദ്ഘാടനം 11ന് ഐ.സി.ബാലകൃഷ്്ണൻ എം.എൽ.എ നിർവഹിക്കും. ഇന്ത്യൻ ബോഡി ബിൽഡിംഗ് ഫെഡറേഷൻ പ്രസിഡന്റും അർജുന അവാർഡ് ജേതാവുമായ ടി.വി.പോളി മുഖ്യാതിഥിയാകും. മിസ്റ്റർ വയനാട് ചാമ്പ്യൻഷിപ്പ് ഉച്ചകഴിഞ്ഞ് രണ്ടിന് തുടങ്ങും. എല്ലാ വിജയികൾക്കുമായി രണ്ട് ലക്ഷം രൂപ ക്യാഷ് െ്രെപസും മൂന്നു ലക്ഷം രൂപ വിലവരുന്ന മെഡൽ, മെമന്റോ എന്നിവ നൽകും.