കണ്ണൂർ-കണ്ണൂർ സിറ്റി അസി. പോലിസ് കമ്മീഷണറായി കെ.വി.വേണുഗോപാൽ ചുമതലയേറ്റു. കണ്ണൂർ എ.സി.പി യായിരുന്ന ടി. കെ.രത്‌നകുമാറിൽ നിന്നുമാണ് ചുമതലയേറ്റടുത്തത്. കണ്ണൂർ റൂറൽ സ്‌റ്റേയിറ്റ് സ്‌പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടായിരുന്ന വേണുഗോപാൽ കാസർക്കോട് ചീമേനി കിഴക്കേക്കര സ്വദേശിയാണ്. തലശേരി, കണ്ണൂർ, തളിപ്പറമ്പ് സബ്ബ് ഡിവിഷനുകളിലും കാസർക്കോട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിലും ഡിവൈ.എസ്.പി യായി സേവനം അനുഷ്ഠിച്ചിരുന്നു. കാസർക്കോട് വിജിലൻസിൽ സേവനം അനുഷ്ഠിച്ച് വരുന്ന സമയത്ത് അഴിമതി ക്കാരായ നിരവധി സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തതിന് സംസ്ഥാന സർക്കാരിന്റെ ബാഡജ് ഓഫ് ഓണറും
കുറ്റാന്വേഷണ രംഗത്തെ പ്രഗത്ഭ്യം മുൻനിർത്തി തലശേരിയിൽ സേവനം അനുഷ്ഠിച്ചിരുന്നപ്പോൾ അന്വേഷണ മികവിന് പുരസ്‌കാരം ലഭിച്ചു.
സങ്കീർണമായ നിരവധി കേസുകൾ തെളിയിച്ച് കുറ്റവാളികളെ പിടികൂടുന്നതിൽ പ്രാഗൽഭ്യം തെളിയിച്ച കെ.വി.വേണുഗോപാൽ നേരത്തെ തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിൽ ഡി.വൈ.എസ്.പിയായും കാസർഗോഡ് വിജിലൻസിലും സ്‌പെഷ്യൽബ്രാഞ്ചിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.