Sorry, you need to enable JavaScript to visit this website.

ഗവര്‍ണ്ണറുടെ പ്രകോപനത്തില്‍ വീഴില്ല, കരിങ്കൊടി സമരവുമായി മുന്നോട്ട് പോകുമെന്ന് എസ് എഫ് ഐ

കൊച്ചി - ഗവര്‍ണ്ണര്‍ക്കെതിരെയുള്ള സമരവുമായി മുന്നോട്ടു പോകുമെന്നും ഗവര്‍ണ്ണറുടെ പ്രകോപനത്തില്‍ വീഴില്ലെന്നും എസ് എഫ് ഐ. സംസ്ഥാന വ്യാപകമായി ചാന്‍സലര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം എസ് എഫ് ഐ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതേരീതിയില്‍ തന്നെ അത് മുന്നോട്ട് പോകുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. പൊലീസിന്റെ ഒത്താശയോടെയാണ് കരിങ്കൊടി പ്രതിഷേധമെന്ന ഗവര്‍ണറുടെ ആരോപണം അദ്ദേഹം തള്ളി. എസ് എഫ് ഐക്ക് സമരം ചെയ്യാന്‍ ആരുടെയും ഒത്താശയുടെ ആവശ്യമില്ല. സമരം തുടരുമ്പോള്‍ പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. എല്ലാതരത്തിലുള്ള പ്രോട്ടോകോളുകളും ലംഘിച്ച് റോഡിലേക്കിറങ്ങി എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രോശിക്കുകയാണ്. ജനാധിപത്യത്തില്‍ സമരം ചെയ്യാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. പ്രകോപനത്തില്‍ എസ് എഫ് ഐ വീഴില്ല. സമരവുമായി മുന്നോട്ട് പോകുമെന്നും ആര്‍ഷോ പറഞ്ഞു.

 

Latest News