കാസര്‍കോട് - ഗവര്‍ണ്ണര്‍ക്കെതിരെയുള്ള പ്രതിഷേധം തീക്കളിയാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും ഗവര്‍ണറെ കായികമായി ആക്രമിച്ച് വരുതിയില്‍ കൊണ്ടുവരാനാണ് ശ്രമമെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. നിലമേലില്‍ റോഡരികിലിരുന്ന് ഗവര്‍ണര്‍ പ്രതിഷേധിച്ച സാഹചര്യത്തിലാണ് വി.മുരളീധരന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. .ഭരണഘടനപരമായ ഉത്തരവാതിത്വം പാലിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. കൊല്ലത്തെ പ്രതിഷേധത്തെക്കുറിച്ച് പോലീസിന് മുന്‍കൂട്ടി അറിയാം. വേണ്ട മുന്‍കരുതല്‍ എടുത്തില്ല.ആവശ്യമായ സുരക്ഷ ഒരുക്കിയില്ല.വിയോജിക്കുന്നവരെ കായികമായി ആക്രമിച്ചു ഇല്ലാതാക്കാനുള്ള ശൈലിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.