Sorry, you need to enable JavaScript to visit this website.

എഫ് ഐ ആറിന്റെ പകര്‍പ്പ് കിട്ടി, ഗവര്‍ണ്ണര്‍ കുത്തിയിരിപ്പ് പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി, മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം

കൊല്ലം - എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് നടുറോഡില്‍ കുത്തിയിരുന്ന ഗവര്‍ണ്ണര്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിന്റെ എഫ് ഐ ആര്‍ കിട്ടിയതിനെ തുടര്‍ന്ന് കുത്തിയിരിപ്പ് അവസാനിപ്പിച്ച് മടങ്ങി. ഒരു മണിക്കൂറിലേറെ നേരമാണ് അദ്ദേഹം റോഡില്‍ കുത്തിയിരുന്നത്. പോലീസിനെ പഴിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എസ് ഐ ഐ പ്രവര്‍ത്തര്‍ തന്നെ തടഞ്ഞതെന്നും ഗവര്‍ണ്ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭരണ പരാജയം മറച്ചുപിടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ തന്റെ കാറിന്റെ ഗ്ലാസില്‍ ഇടിച്ചതുകൊണ്ടാണ് താന്‍ റോഡിലേക്കിറങ്ങിയതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

 

Latest News