Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് ഗവര്‍ണ്ണര്‍ക്കെതിരെ എസ് എഫ് ഐ പ്രതിഷേധം, നാടകീയ രംഗങ്ങള്‍, റോഡിലിറങ്ങി, കാറില്‍ തിരിച്ചു കയറാതെ ഗവര്‍ണ്ണര്‍


കൊല്ലം - കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്ക് നേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍. ഗവര്‍ണ്ണര്‍ കാറില്‍ നിന്നറങ്ങി എസ് എഫ് ഐക്കാര്‍ക്ക് നേരെ നടന്നടുക്കുകയും അദ്ദേഹം  തിരിച്ച് കാറില്‍ കയറാന്‍ കാട്ടാക്കാതെ റോഡില്‍ തന്നെ നില്‍ക്കുകയുമായിരുന്നു പൊലീസിനെ ശകാരിച്ച ഗവര്‍ണര്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ പിന്നീട് ഇവിടെ ഇരുന്നു. സമീപത്തെ കടയില്‍ കയറിയ ഗവര്‍ണര്‍ വെള്ളം കുടിക്കുകയും ചെയ്തു. എസ് എഫ് ഐക്കാര്‍ക്കെതിരെ കെസേടുത്തിന്റെ എഫ് ഐ ആര്‍ കിട്ടാതെ താന്‍ ഇവിടെ നിന്ന് മടങ്ങില്ലെന്നാണ് ഗവര്‍ണ്ണര്‍ പറയുന്നത്. മുഖ്യമന്ത്രിക്കെതിരെയാണ് ഇത്തരത്തിലുള്ള പ്രതിഷേധമെങ്കില്‍ ഇങ്ങനെയാണോ പോലീസുകാര്‍ സംരക്ഷണം ഒരുക്കുകയെന്നും ഗവര്‍ണ്ണര്‍ ചോദിച്ചു. 50ല്‍ അധികം പ്രവര്‍ത്തകരാണ് ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്.

 

Latest News