Sorry, you need to enable JavaScript to visit this website.

VIDEO - വയനാട് കൊളഗപ്പാറയില്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച കടുവ കൂട്ടിലായി

കല്‍പ്പറ്റ - വയനാട് കൊളഗപ്പാറ ചൂരിമലയില്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച കടുവ കൂട്ടിലായി. ഒരു മാസത്തിനിടെ നാലാമത്തെ വളര്‍ത്തുമൃഗമാണ് കടുവയുടെ ആക്രമണത്തില്‍ ഇവിടെ കൊല്ലപ്പെടുന്നത്. ഇതിനെ തുടര്‍ന്നാണ് കടുവയെ പിടിക്കാനുള്ള ശ്രമം വനംവകുപ്പ് ഊര്‍ജ്ജിതമാക്കിയത്. കടുവയെ പിടികൂടാന്‍ വനവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പെട്ടത്. താണാട്ടുകുടിയില്‍ രാജന്റെ പശുക്കിടാവിനെ ഇന്നലെ കടുവ ആക്രമിച്ച് കൊന്നിരുന്നു. മൂന്ന് മാസം മുമ്പ് രാജന്റെ മറ്റൊരു കറവപശുവിനെയും രണ്ടാഴ്ച മുന്‍പ് ചെറുപുറത്ത് പറമ്പില്‍ ഷെര്‍ളി കൃഷ്ണയുടെ പോത്തിനെയും കടുവ കൊന്നിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ കൂടുകളും ക്യാമറയും സ്ഥാപിക്കുകയും ദൗത്യം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. ബീനാച്ചി എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി.

 

Latest News