Sorry, you need to enable JavaScript to visit this website.

സി പി എമ്മില്‍ തെറ്റായ പ്രവണതകളുണ്ട്, രണ്ടാം വട്ടം ഭരണം വന്നപ്പോള്‍ ഒരുപാട് ദുഷിപ്പുകള്‍ - ഡോ. തോമസ് ഐസക്

തിരുവനന്തപുരം - സി പി എമ്മില്‍ ചില തെറ്റായ പ്രവണതകളുണ്ടെന്നും രണ്ടാം വട്ടം ഭരണം വന്നപ്പോള്‍ ഒരുപാട് ദുഷിപ്പുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നും സി പി എം നേതാവും മുന്‍ ധനമന്ത്രിയുമായ ഡോ ടി എം തോമസ് ഐസക്. തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭരിക്കുന്ന എല്ലാവരും നല്ല രീതിയിലല്ല പോകുന്നതെന്ന് തങ്ങള്‍ക്കറിയാം.  അതിനെതിരായി ജാഗ്രതയും പരിശോധനയും വേണം. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസുകളൊക്കെ ഇതിനുദാഹരണമാണെന്നും തോമസ് ഐസക് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം മണ്ഡലങ്ങളിലാണ് പരിഗണനയിലുള്ളതെന്നും ഇപ്പോള്‍ പത്തനംതിട്ടയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ശേഷമേ ചര്‍ച്ചകളിലേക്ക് കടക്കൂ. ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ജയിക്കുമെന്നുറപ്പുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നതാണ് പാര്‍ട്ടിയുടെ മാനദണ്ഡമെന്നും തോമസ് ഐസക് പറഞ്ഞു.

 

Latest News