ലണ്ടൻ- ഈ സീസൺ അവസാനത്തോടെ ലിവർ പൂൾ വിടുമെന്ന് കോച്ച് മാനേജർ യുർഗൻ ക്ലോപ്പ് പ്രഖ്യാപിച്ചു. ഇന്ന്(വെള്ളിയാഴ്ച) രാവിലെയാണ് ഞെട്ടിക്കുന്ന തീരുമാനം ക്ലോപ്പ് പ്രഖ്യാപിച്ചത്. 56 കാരനായ ക്ലോപ്പ് ക്ലബ് വിടാനുള്ള തീരുമാനം കഴിഞ്ഞ വർഷം അവസാനമാണ് എടുത്തതെന്നും തന്റെ തീരുമാനം നവംബറിൽ ക്ലബ്ബിനെ അറിയിച്ചതായും വെളിപ്പെടുത്തി. 2015 നവംബറിൽ ലിവർപൂളിൽ ചേർന്ന ക്ലോപ്പ് 30 വർഷത്തിനിടയിൽ ആദ്യമായി ക്ലബ്ബിനെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചു. ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ്, എഫ്എ കപ്പ്, കാരബാവോ കപ്പ് എന്നിവയും ക്ലോപ്പിന്റെ കീഴിലാണ് ക്ലബ് നേടിയത്. തന്റെ ഊർജ്ജം തീർന്നുവെന്നാണ് തീരുമാനത്തെ പറ്റി ക്ലോപ്പ് പ്രഖ്യാപിച്ചത്.
നിങ്ങൾ ഇത് ആദ്യമായി കേൾക്കുമ്പോൾ, ഞെട്ടലുണ്ടാക്കുന്നതാണെന്ന് എനിക്കറിയാം. ഞാൻ ഈ ക്ലബിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇഷ്ടപ്പെടുന്നു, നഗരത്തെയും ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ ആരാധകരെയും ഇഷ്ടപ്പെടുന്നു, ഞാൻ ടീമിനെ സ്‌നേഹിക്കുന്നുവെന്നും ക്ലോപ്പ് പറഞ്ഞു. ഒരു ഘട്ടത്തിൽ ഈ തീരുമാനം പ്രഖ്യാപിക്കേണ്ടി വരുമെന്ന് എനിക്കറിയുമായിരുന്നു. ഈ ജോലി വീണ്ടും വീണ്ടും ചെയ്യാൻ കഴിയില്ലെന്ന് എനിക്കറിയാമെന്നും ക്ലോപ്പ് പറഞ്ഞു. അടുത്ത മാസം ചെൽസിക്കെതിരായ കാരബാവോ കപ്പ് ഫൈനലിൽ ക്ലോപ്പ് ലിവർപൂളിനെ നയിക്കും
A message to Liverpool supporters from Jürgen Klopp. pic.twitter.com/l7rtmxgOzt
— Liverpool FC (@LFC) January 26, 2024