തിരുവനന്തപുരം - നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാതെ നിയമസഭയില്‍ നിന്നും മടങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നയപ്രഖ്യാപന പ്രസംഗം വായിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും നിലവിട്ട നിലയിലാണ് പെരുമാറ്റമെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. ഇന്നത്തെ പ്രസംഗം കണ്ടതോടെ ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. ഗവര്‍ണ്ണറുടെ നിയമസഭയിലെ സമീപനം ഭരണഘടന രീതിക്ക് ചേരുന്നതല്ല. സാധാരണ ഗവര്‍ണര്‍മാരുടെ കീഴ്‌വഴക്കം അല്ല ഇന്നലെ കണ്ടത്. ഗവര്‍ണറുടെ പദവിയ്ക്ക് ചേരുന്നതല്ല ഇപ്പോള്‍ നടക്കുന്നത്. അന്തസിന് ചേരാത്ത പെരുമാറ്റമാണിതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.