Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് ഗവര്‍ണര്‍  ദേശീയപതാക ഉയര്‍ത്തി

തിരുവനന്തപുരം-റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഇന്ന്  രാവിലെ 9ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വര്‍ണശബളമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ സ്വീകരിച്ചു.
പരേഡ് കമാന്‍ഡര്‍ കാശ്മീര്‍ സ്വദേശി സ്‌ക്വാ ട്രന്‍ ലീഡര്‍ ഷേയ്ക്ക് ഫറുഖ് ആണ്. സെക്കന്‍ഡ് ഇ കമാന്‍ഡന്റ് ക്യാപ്റ്റന്‍ പ്രദീപ് കുമാര്‍ ആണ്.
രാവിലെ ഏഴുമുതല്‍ തന്നെ ആഘോഷ പരിപാടികള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.
 തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എന്‍.സി.സി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങളുടെ പരേഡ് പരിശോധിച്ചു..  മുന്‍ വര്‍ഷങ്ങളിലേതു പോലെ ഭാരതീയ വായൂസേന ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തി.

Latest News