തിരുവനന്തപുരം- കേരളത്തില്‍ അടുത്ത രണ്ടു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പിന്‍വലിച്ചു. അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് പുതിയ അറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഞായറാഴ്ച നല്‍കിയ കാലാവസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു.