കൊച്ചി- സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നടുറോടില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച പ്രതി അറസ്റ്റില്‍. മലപ്പുറം വലിയപീടിയേക്കല്‍ ജംഷീറിനെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചുവരികയായിരുന്നു. വിവാഹാഭ്യര്‍ഥനക്ക് വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ 19ന് എറണാകുളം സൗത്ത് മാണിക്യത്ത് ക്രോസ് റോഡിലുള്ള വഴിയില്‍ വച്ച് കടന്നുപിടിച്ച പ്രതി ഷാള്‍ വലിച്ചൂരി അപമാനിച്ചു.
പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ള മെസ്സേജുകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം പോസ്റ്റ് ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ എംഎസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍, മനോജ്, വിഷ്ണു, എസ് സി പി ഓ മാരായ സിനീഷ്, പ്രകാശ് ഫെലിക്‌സ്, സിപിഒ സുധീഷ്, രാജീവ് , ധനേഷ്, എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സൗദി പ്രവാസിക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം, ഇന്ത്യക്കാരുടെ വിജയഗാഥ തുടരുന്നു
ഓണ്‍ലൈന്‍ കാമുകന്മാര്‍ക്ക് പണമയച്ച് കടം കയറി; പലിശക്കാരന്‍ മൂന്നു പേരെ കൊന്നു
കണ്ണൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് സ്ഥിരം സര്‍വീസിന് സാധ്യത തെളിയുന്നു