കൊച്ചി - മസാലബോണ്ട് കേസില്‍ ഇ ഡി സമന്‍സിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതിയുടെ ചോദ്യം. മസാലബോണ്ട് കേസില്‍ ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി സി ഇ ഒ കെ. എം എബ്രഹാം നല്കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇത് സംബന്ധിച്ച ചോദ്യമുന്നയിച്ചത്. അന്വേഷണത്തില്‍ ഇടപെടില്ലെന്നും ഇ ഡി സമന്‍സിന് കിഫ്ബി മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. പ്രാഥമിക വിവര ശേഖരണത്തിനാണ് ഇ ഡി രേഖകള്‍ ആവശ്യപ്പെട്ടത്. അതിനോട് പ്രതികരിക്കുകയല്ലെ വേണ്ടതെന്നും കോടതി ചോദിച്ചു.
ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നല്‍കിയിട്ടും ആറ് തവണ ഇ ഡി സമന്‍സ് നല്‍കിയെന്നും തുടര്‍ച്ചയായി വിളിപ്പിച്ച് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയാണെന്നും കിഫ്ബി സി ഇ ഒ കോടതിയെ അറിയിച്ചു. എന്നാല്‍ 100 അധികം ഫെമ കേസ് ഇ ഡി അന്വേഷിക്കുന്നുണ്ടെന്നും കിഫ്ബി ഉദ്യോഗസ്ഥര്‍ മാത്രമാണ് സഹകരിക്കാത്തതെന്നും ഇ ഡി കോടതിയില്‍ പറഞ്ഞു.