ദമാം - ഖത്തീഫിലെ ബാബ് അല്‍ശിമാല്‍ ഡിസ്ട്രിക്ടില്‍ ഖത്തീഫ് ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ 13 നിയമ ലംഘകര്‍ പിടിയിലായി.
സ്‌പോണ്‍സര്‍ക്കു കീഴിലല്ലാതെ സ്വന്തം നിലക്ക് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് ശ്രമിച്ചാണ് ബാബ് അല്‍ശിമാല്‍ ഡിസ്ട്രിക്ടില്‍ റെയ്ഡ് നടത്തിയതെന്ന് ഖത്തീഫ് ലേബര്‍ ഓഫീസ് മേധാവി അബ്ദുല്‍കരീം ആലുതാഹ പറഞ്ഞു.
റെയ്ഡിനിടെ പിടിയിലായവരെ പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്കു ശേഷം നാടുകടത്തുന്നതിനു മുന്നോടിയായി പോലീസിന് കൈമാറി. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നിയമ ലംഘകരെ പിടികൂടുന്നതിനുള്ള റെയ്ഡുകള്‍ തുടരുമെന്ന് അബ്ദുല്‍കരീം ആലുതാഹ പറഞ്ഞു.