കൊട്ടാരത്തിന്റെ മുറ്റതെത്തിയപ്പോഴേക്കും ആ ചെറുപ്പക്കാരന്‍ തളര്‍ന്നിരുന്നു. എങ്ങനെ ജീവിക്കണം? പിതാവിനോടുള്ള ഈ ചോദ്യമാണ് മലമുകളിലെ കൊട്ടാരത്തിലെ ജ്ഞാനിയെ തേടി പുറപ്പെടാനുള്ള കാരണമായത്. ക്ഷീണിച്ചവശാനായെങ്കിലും ലക്ഷ്യം കൈവരിച്ച ഹരം അവന്റെ ആവേശം വര്‍ധിപ്പിച്ചു.
ജ്ഞാനിയോടവന്‍ കാര്യം തിരക്കി.
ഗുരൂ .... എങ്ങനെ ജീവിക്കണം ?
അദ്ദേഹം ഒരുസ്പൂണ്‍ നിറയെ തേന്‍ കൊടുത്തിട്ട് പറഞ്ഞു. ഇതില്‍നിന്ന് ഒരു തുള്ളി പോലും പുറത്ത് പോകാതെ കൊട്ടാരം ചുറ്റി കണ്ട് വരൂ....
പാവം ആ യുവാവ് വളരെ ത്യാഗം ചെയ്ത് കൊട്ടാരം ചുറ്റി.
കൃത്യം നിര്‍വ്വഹിച്ച സംതൃപ്തി യോടെ ജ്ഞാനിക്ക് മുമ്പിലെത്തി.
കൊട്ടാരത്തിലെ കരകൗശല വസ്ഥുക്കള്‍ എങ്ങനെയുണ്ട് ?
ഗുരൂ...
ഞാനത് ശ്രദ്ധിച്ചില്ലല്ലോ?
എന്നാല്‍ പൂന്തോപ്പിന്റെ ഭംഗിയെ കുറിച്ചൊന്ന് പറയൂ
ഗുരൂ ....
പൂന്തോപ്പ് എന്റെ ശ്രദ്ധയില്‍ പ്പെട്ടില്ലല്ലോ ....
എങ്കില്‍ നീന്തല്‍കുളത്തെ കുറിച്ച് എന്തെങ്കിലും ?
നീന്തല്‍ കുളമോ .....?
ഗുരൂ .....
എന്റെ ശ്രദ്ധ മുഴുവനും തേനിലായത് കൊണ്ട് ഞാനതൊന്നും ശ്രദ്ധിച്ചതേയില്ല. എങ്കില്‍ അതെല്ലാം കണ്ട് ആസ്വദിച്ച് തിരിച്ച് വരൂ....
യുവാവ് കൊട്ടാരം ചുറ്റി എല്ലാം നന്നായി ആസ്വദിച്ച് ഗുരുസന്നിധിയില്‍ തിരിച്ചെത്തി.
ഗുരു :
മോനേ .....
സ്പൂണിലെ തേന്‍ എവിടെപ്പോയി?
ഗുരൂ ....
കൊട്ടാര സൗന്ദര്യം ആസ്വദിക്കുന്നതിനിടയില്‍ തേന്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലല്ലോ.
മോനേ......
ഇതാണ് ജീവിതം.
ജീവിതത്തിന് ഒരു ലക്ഷ്യം വേണം എന്നാല്‍ ആസ്വദിക്കേണ്ടതും അനുഭവിക്കേണ്ടതും വിട്ടു കളയുകയോ ആസ്വാദനങ്ങള്‍ക്കിടയില്‍ ലക്ഷ്യം മറക്കുകയോ ചെയ്യരുത്.
പ്രിയ പ്രാവാസീ
പണമാണ് നമ്മുടെ ലക്ഷ്യം. പക്ഷേ അതിനിടയില്‍ ജീവിക്കാന്‍ മറക്കരുത്. പണത്തിന് പിറകേ പായുമ്പോഴും ജീവിതം ഊഷ്മളമാക്കുന്ന ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള കഴിവും അറിവും സമയവും നമ്മള്‍ നേടിയെടുക്കണം.
'ഞങ്ങളുടെ നാഥാ
ഇരുലോകത്തും നന്മ ചൊരിയണേ '
വിശുദ്ധ ഖുര്‍ആനിലെ ഈ പ്രാര്‍ത്ഥന നമ്മെ പഠിപ്പിക്കുന്നത് മുകളില്‍ പറഞ്ഞ കഥയിലെ കാര്യമാണ്.
ആസ്വദിച്ച് ലക്ഷ്യത്തിലെത്തിച്ചേരുക എന്നതാണ് ജീവിത ദൗത്യം.
'നിങ്ങള്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്വങ്ങളുണ്ട് അതിനെ കുറിച്ചെല്ലാം ചോദിക്കപ്പെടും- മുഹമ്മദ് നബി( സ)
യുടെ ഈ വാക്ക് ക്രമംതെറ്റാത്ത ജീവിതം കെട്ടിപ്പടുക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണ്. ജീവിത ക്രമത്തില്‍ ബന്ധങ്ങള്‍ക്കുളള സ്ഥാനം പറയേണ്ടതില്ലല്ലോ.
(പ്രവാസികൾക്ക് ഉണർത്തുപാട്ടായി മാറിയിരിക്കുന്ന പഠനാർഹമായ കുറിപ്പുകൾ പുസ്തകമാക്കാൻ ഒരുങ്ങുകയാണ് ലേഖകൻ)
കണ്ണൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് സ്ഥിരം സര്‍വീസിന് സാധ്യത തെളിയുന്നു
ഐ.എസിന് മൂന്ന് തവണ പണം അയച്ചു; ബിസിനസുകാരനായ എഞ്ചിനീയർ അറസ്റ്റിൽ
VIDEO പോലീസുകാരി സ്കൂട്ടറിൽ പിന്തുടർന്ന് വിദ്യാർഥിനിയുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു