മക്ക - മാനസികരോഗി വിഴുങ്ങിയ മൂന്നു റിമോട്ട് കൺട്രോൾ ബാറ്ററികൾ അൽനൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രി എൻഡോസ്‌കോപ്പി ആന്റ് ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം മെഡിക്കൽ സംഘം രോഗിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തു. വയറു വേദനയും ഛർദ്ദിയും ഓക്കാനവുമായാണ് രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. പരിശോധനകളിലും സി.ടി സ്‌കാനിലും വയറിനകത്ത് മൂന്നു ബാറ്ററികളുള്ളതായി വ്യക്തമായി. ഉടൻ തന്നെ എൻഡോസ്‌കോപ്പി നടത്തുകയായിരുന്നു. 35 മിനിറ്റു നീണ്ടുനിന്ന എൻഡോസ്‌കോപ്പിയിലൂടെ രോഗിയുടെ ചെറുകുടലിൽ നിന്നും വൻകുടലിൽ നിന്നും ബാറ്ററികൾ പുറത്തെടുക്കുകയായിരുന്നു.