ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രൊമോഷന്‍ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് സമ്മാനം. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിയും 53 കാരനുമായ എഡ്വേര്‍ഡ് ജോര്‍ജാണ് ഇക്കുറി വിജയി. ജനുവരി 11ന് ഓണ്‍ലൈനില്‍ വാങ്ങിയ ടിക്കറ്റാണ് മില്യണയര്‍ സീരീസ് നറുക്കെടുപ്പില്‍ പത്ത് ലക്ഷം യു.എസ് ഡോളര്‍ നേടിയത്.
26 വര്‍ഷമായി റിയാദില്‍ പ്രവാസിയായ എഡ്വേര്‍ഡ് അഞ്ച് വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. ഐടി കമ്പനിയില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന ഇദ്ദേഹം എക മകന്റെ വിദ്യഭ്യാസത്തിനുവേണ്ടി പണം ചെലവാക്കുമെന്നാണ് പ്രതികരിച്ചത്.
വളരെക്കാലമായി കാത്തിരിക്കുന്നുവെന്നും ഒരിക്കലും പ്രതീക്ഷ കൈവിട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പണം മകന്റെ വിദ്യാഭ്യാസത്തിനായി സൂക്ഷിക്കുമെന്നും അവനെ വിദേശത്ത് അയച്ച് പഠിപ്പിക്കാനാണ് ആഗ്രഹമെന്നും എഡ്വേര്‍ഡ് പറഞ്ഞു.1999 മുതല്‍ മില്ലേനിയം മില്യണയര്‍ പ്രൊമോഷനില്‍ ഒരു മില്യണ്‍ യുഎസ് ഡോളര്‍ നേടിയ 223 ാമത്തെ ഇന്ത്യക്കാരനാണ് എഡ്വേര്‍ഡ് ജോര്‍ജ്ജ്.
ഷാര്‍ജയില്‍ താമസിക്കുന്ന 61കാരനായ അഫ്ഗാനിസ്ഥാന്‍ പൗരന്‍ സയ്യിദ് അഹ്മദ് സഫ്ദര്‍ അലി പുതിയ നറെക്കെടുപ്പില്‍ മെഴ്‌സിഡസ് ബെന്‍സ് കാര്‍ നേടി. 25 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയും 10 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുകയും ചെയ്യുന്ന സഫ് ദര്‍ അലി മൂന്ന് കുട്ടികളുടെ പിതാവാണ്. ഷാര്‍ജയില്‍ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനത്തിലാണ് ജോലി.
കണ്ണൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് സ്ഥിരം സര്‍വീസിന് സാധ്യത തെളിയുന്നു
ഐ.എസിന് മൂന്ന് തവണ പണം അയച്ചു; ബിസിനസുകാരനായ എഞ്ചിനീയർ അറസ്റ്റിൽ
VIDEO പോലീസുകാരി സ്കൂട്ടറിൽ പിന്തുടർന്ന് വിദ്യാർഥിനിയുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു