കൊച്ചി - കഴിഞ്ഞ അഞ്ച് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണ വിലയില്‍ ഇന്ന് നേരിയ കുറവ്. പവന് (എട്ട് ഗ്രാം) കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേരളത്തില്‍ 80 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ അഞ്ച് ദിവസമായി പവന് 46240 രൂപയായിരുന്നു വില. ഇന്ന് അത് 46160 രൂപയായി കുറഞ്ഞു. ഡോളര്‍ മൂല്യം മെച്ചപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇടിവ് വന്നിരിക്കുന്നത്. സ്വര്‍ണ്ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്ക് 45920 രൂപയുമാണ്. ഡോളര്‍ മൂല്യം മെച്ചപ്പെടുത്തുന്നതിനാല്‍ വരുംദിവസങ്ങളില്‍ വില ഇനിയും കുറയാനിടയുണ്ട്.