Sorry, you need to enable JavaScript to visit this website.

ഗൃഹാതുര സ്മരണയില്‍ ദാറുല്‍ ഹുദ പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു

ചെമ്മാട് ദാറുല്‍ഹുദ ഇസ്്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ഥി സംഘടന 'ഹാദിയ' സംഘടിപ്പിച്ച ഇന്‍സിജാം-18 സംഗമത്തില്‍ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തുന്നു.

ചെമ്മാട്- ദാറുല്‍ഹുദ ഇസ്ലാമിക് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ കുടുംബത്തോടൊപ്പം വീണ്ടുമൊരിക്കല്‍ കാമ്പസില്‍ ഒത്തു ചേര്‍ന്നത് ഗൃഹാതുര സ്്മരണകളുയര്‍ത്തി. ആയിരത്തിലധികം പൂര്‍വ വിദ്യാര്‍ഥികളാണ് വീണ്ടും കാമ്പസില്‍ ഒന്നിച്ചിരുന്നത്.

സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ 'ഹാദിയ'യാണ് ഇരുപതാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ഇന്‍സിജാം-18 എന്ന പേരില്‍ സംഗമം നടത്തിയത്.
ഒന്നു മുതല്‍ ഇരുപത്തിരണ്ടു ബാച്ചുകളിലായി പുറത്തിറങ്ങിയ ആയിരത്തിലധികം ഹുദവികളും അവരുടെ കുടുംബവും ഇടക്കുവെച്ച് പഠനം നിര്‍ത്തിയവരും വാഴ്സിറ്റിയുടെ വനിതാ കോളേജില്‍ നിന്നു പഠിച്ചിറങ്ങിയ സഹ്റാവിയ്യകളുമെല്ലാം സംഗമത്തിനെത്തിയിരുന്നു. മുതിര്‍ന്ന കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസും കൊച്ചു കുട്ടികള്‍ക്കായി കിഡ്സ് ഫണ്‍ പരിപാടിയും നടന്നു.
ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വീഡിയോ സന്ദേശം വഴി പരിപാടി ഉദ്ഘാടനംയ്തു. ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷനായി. വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തി.
കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, അലി മൗലവി ഇരിങ്ങല്ലൂര്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, മീരാന്‍ ദാരിമി കാവനൂര്‍, റശീദ് ഫൈസി ചുങ്കത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹുദവി പ്രതിനിധികള്‍ സദസ്സുമായി സംവദിച്ചു. ശരീഫ് ഹുദവി ചെമ്മാട് സ്വാഗതവും ടി. അബൂബകര്‍ ഹുദവി കരുവാരകുണ്ട് നന്ദിയും പറഞ്ഞു. പ്രാര്‍ഥനക്ക് കോഴിക്കോട് ഖാസിയും ദാറുല്‍ ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി.

 

 

Latest News